ബെംഗളൂരു: കാലവർഷം കടുത്തതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈയിൽ 442 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 1685 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊതുക് വളരുന്ന ഇടങ്ങൾ കണ്ടെത്തി ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ബിബിഎംപി ചീഫ് കമ്മിഷണർ മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാസവസ്തുക്കൾ ഉപയോഗിച്ച് കൊതുകുകളുടെ ലാർവകൾ നശിപ്പിക്കണം. പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും ബിബിഎംപി തീരുമാനിച്ചു. നഗരവാസികൾ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വീടുകളിൽ ശുചിത്വം ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
SUMMARY: Dengue cases rises in Bengaluru.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…
തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…
തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ്…
ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…