ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 129 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ടതായ 66 വിമാനങ്ങളും പുറപ്പെടേണ്ടതായ 63 വിമാനങ്ങളുമാണ് റദ്ദാക്കിയത്.
ഡൽഹി വിമാനത്താവളത്തിൽ നിലവിൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡൽഹി വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു.
അതേസമയം ഉത്തരേന്ത്യയിലാകെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചില വിമാനത്താവളങ്ങളിൽ സർവിസുകൾ തുടർച്ചയായി തടസ്സപ്പെടാൻ ഇടയുണ്ടെന്നും കാഴ്ചപരിധി കുറയുന്നത് റോഡ് ഗതാഗതത്തെയും റെയിൽ ഗതാഗതത്തെയും ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശത്തിൽ അറിയിച്ചിട്ടുണ്ട്.
SUMMARY: Dense fog; 129 flights cancelled at Delhi airport
ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…
പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്…
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രാവിലെ 10ന്…
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും നടക്കുന്നതിനാല്‍ ഞായറാഴ്ച സർവീസ് തുടങ്ങാൻ വൈകും. ആദ്യ…
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…