Categories: TOP NEWS

ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല നടപടി; സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അതാത് വകുപ്പുകളോടാണ് ധനവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു. മസ്റ്ററിങ്ങിൽ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥർ പട്ടികയിൽ കടന്നുകൂടിയത്. ഇതിന് വ്യാജരേഖകൾ ഉപയോഗിച്ചോ എന്ന സംശയം ഉണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർ പെൻഷൻ പട്ടികയിൽ കടന്നുകൂടിയതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണെന്നും ധനവകുപ്പ് കരുത്തുന്നു.

അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.
അവിഹിതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം വേഗത്തില്‍ നടപ്പിലാക്കുന്ന രീതിയില്‍ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകള്‍ അതാത് വകുപ്പ് പുറപ്പെടുവിക്കും.

അസിസ്റ്റന്‍റ് പ്രഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 1458 സര്‍ക്കാർ ഉദ്യോഗസ്ഥർ ആണ് നിരാശ്രയരായ വയോധികർക്കും, വിധവകൾക്കും, ഭിന്ന ശേഷിക്കാർക്കും നൽകുന്ന 1600 രൂപയുടെ ക്ഷേമ പെൻഷൻ നിയമവിരുദ്ധമായി വാങ്ങുന്നത്.

അതേസമയം അനര്‍ഹമായി പണം തട്ടിയെടുത്ത ഗസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
<BR>
TAGS : PENSION | KERALA
SUMMARY : Departmental action against Govt officials for embezzlement of welfare pension

Savre Digital

Recent Posts

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

25 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

37 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

51 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

1 hour ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

2 hours ago