ബെംഗളൂരു: കർണാടകയിൽ ഐസ്ക്രീമുകളിൽ ക്രീമി ടെക്സ്ചർ നൽകുന്നതിനായി ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രാദേശിക ഐസ്ക്രീം കടകൾ, ഐസ് കാൻഡി, കൂൾ ഡ്രിങ്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നടന്ന പരിശോധനയെ തുടർന്നാണിത്. ഇവയിൽ പകുതിയോളം വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതായും എഫ്ഡിഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരിശോധന നടത്തിയ മൊത്തം 220 കടകളിൽ 97 കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും മറ്റുള്ളവയ്ക്ക് ശരിയായ സംഭരണ സാഹചര്യങ്ങൾ പാലിക്കാത്തതിന് മുന്നറിയിപ്പ് നൽകിയതായും എഫ്ഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു. ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നുണ്ടെന്നും, മനുഷ്യ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ഫോസ്ഫോറിക് ആസിഡ് കൂൾ ഡ്രിങ്കുകളിൽ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, രുചിയും നിറവും വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത പഞ്ചസാരയ്ക്ക് പകരം സാക്കറിൻ, അനുവദനീയമല്ലാത്ത ഡൈകൾ തുടങ്ങിയ ദോഷകരമായ അഡിറ്റീവുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. വില്പനക്കാരിൽ നിന്നും പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വേനൽക്കാലം ആരംഭിക്കുകയും ഐസ്ക്രീമിനും സോഫ്റ്റ് ഡ്രിങ്കുകൾക്കുമുള്ള ആവശ്യം വർധിക്കുകയും ചെയ്തതോടെയാണ് ഇത്തരം യുണിറ്റുകളിൽ പരിശോധന ആരംഭിച്ചതെന്ന് എഫ്ഡിഎ ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA | ICE CREAM
SUMMARY: Detergent powder in ice creams to create creamy texture, FDA flags local units in Karnataka
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…
ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…