ബെംഗളൂരു: കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോളേജ് പൂർവവിദ്യാർഥി സംഘടന ബെംഗളൂരു ഘടകത്തിന്റെ വാർഷികസമ്മേളനം ബെംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും പൂർവിദ്യാർത്ഥിയുമായ വിനോദ് നാരായണൻ മുഖ്യാതിഥിയാകും.
ദേവഗിരിയിൽ പഠിച്ച മുതിർന്ന അധ്യാപകരും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുമായ ഫാ. ജോസഫ് വയലിൽ(മുൻ പ്രൻസിപ്പൽ), പ്രൊഫ.രവി, പ്രൊഫ. വിൽസൺ റോക്കി, പ്രൊഫ. എം.കെ. ബേബി, ടോം സൺ. എം.ജെ (ലൈബ്രേറിയൻ), ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം(കായികം), വിമൽ ഗോപിനാഥ് (കായികം), പി സി.മുരളിധരൻ(കായികം), അബ്‌ദുൾ മാലിക് (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ഡയറക്‌ടർ) തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.
പരിപാടിയിൽ ബെംഗളൂരു, മൈസൂരു മേഖലകളിലുള്ള ദേവഗിരി പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: പ്രഫുൽ : 8884055595, സഞ്ജയ്: 9448557993. ജെയ്‌സൺ: 9449288804
<BR>
TAGS : ALUMNI MEET,
SUMMARY : Devagiri College alumni meet on March 1
കൊച്ചി: ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…