ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ദേവരബിസനഹള്ളി-സക്ര റോഡിന്റെ ഒരു ഭാഗം 60 ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. മിന്ത്ര അപ്പാർട്ടുമെൻ്റിൽ നിന്ന് ബെല്ലന്ദൂർ കോടിയിലേക്കുള്ള റോഡിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്.
ഈ ദിവസങ്ങളിൽ യമലൂരിൽ നിന്ന് ദേവരബിസനഹള്ളിയിലേക്കും ബെല്ലന്ദൂരിലേക്കും പോകുന്ന വാഹനങ്ങൾ ഓൾഡ് എയർപോർട്ട് റോഡ്, യമലൂർ ജംഗ്ഷൻ, മാറത്തഹള്ളി പാലം, കടുബീസനഹള്ളി വഴി ഔട്ടർ റിംഗ് റോഡിലേക്ക് കടന്നുപോകണം.
യമലൂരിൽ നിന്ന് കടുബീസനഹള്ളിയിലേക്കും ദേവരബിസനഹള്ളിയിലേക്കും പോകുന്ന വാഹനങ്ങൾ യമലൂർ കോടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡ്, യമലൂർ ജംഗ്ഷൻ, കരിയമ്മന അഗ്രഹാര റോഡിലേക്ക് കടന്നുപോകണം. യമലൂരിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾ യമലൂർ കോടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബെല്ലന്ദൂർ കോടി, യമലൂർ വില്ലേജ് വഴി ഔട്ടർ റിംഗ് റോഡിൽ എത്തിച്ചേരണം.
ദേവരബിസനഹള്ളിയിൽ നിന്നും ബെല്ലന്ദൂരിൽ നിന്നും വരുന്ന വാഹനങ്ങൾ ഔട്ടർ റിംഗ് റോഡിലേക്ക് തിരിഞ്ഞ് കടുബീസനഹള്ളി, മാറത്തഹള്ളി, യമലൂർ ജംഗ്ഷൻ വഴി പോകണം. കടുബീസനഹള്ളിയിൽ നിന്നോ ദേവരബിസനഹള്ളിയിൽ നിന്നോ വരുന്ന വാഹനങ്ങൾ കരിയമ്മന അഗ്രഹാര റോഡിൽ നിന്ന് വലത് തിരിഞ്ഞ് യമലൂർ വില്ലേജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി പോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Bengaluru’s Devarabisanahalli-Sakra Road to close for 60 days
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…