LATEST NEWS

‘ദേവസ്വം മന്ത്രി ഈഴവനായതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല’: ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുവെന്നും അത് ശബരിമലയില്‍ മാത്രമല്ലെന്നും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവൻ ആയതുകൊണ്ടാണ് അദ്ദേഹത്തെ വളരാൻ അനുവദിക്കാത്തതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.

ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഈഴവരെ വളരാൻ ചില ശക്തികള്‍ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം, മുസ്ലിം ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത പാർട്ടിയാണ്. മുസ്ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം. മുസ്ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണമാണ് ലീഗിന്‍റെ ലക്ഷ്യം. മുസ്ലിം സംഘടനകള്‍ക്ക് മസില്‍ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.

SUMMARY: ‘Devaswom Minister is not allowed to grow because he is an Ezhava’: Vellappally Natesan alleges

NEWS BUREAU

Recent Posts

ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…

20 minutes ago

ഉത്സവാഘോഷകമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: കല്യാൺ നഗർ ഹോറമാവ് അഗ്ര ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിന്റെ ഫെബ്രുവരി 14, 15 തിയ്യതികളിൽ നടക്കുന്ന മുത്തപ്പൻ…

30 minutes ago

സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…

2 hours ago

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…

3 hours ago

കരുനാഗപ്പള്ളിയില്‍ പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…

3 hours ago

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍

കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…

4 hours ago