തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിന്നില്‍ അമ്മാവന്‍ മാത്രമെന്ന് പോലീസ്. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരി കുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു.
കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാര്‍ പോലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പോലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതമെന്നും ഹരികുമാര്‍ വ്യക്തമാക്കി. കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി.
ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും. കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Devendu murder case: Only the uncle is the accused
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…