LATEST NEWS

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ട; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.

ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്.

ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്.

ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ് എടുത്തും വരുന്നത് കര്‍ശനമായി തടയണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്‌എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

SUMMARY: Devotees who arrive at Sabarimala without booking date and time should not be allowed to enter; High Court issues directive

NEWS BUREAU

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 3 ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി. പോളിംഗ് ദിനം ഉള്‍പ്പെടെ…

3 minutes ago

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്‌ആർടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബസില്‍…

23 minutes ago

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണ്‍,…

2 hours ago

ഇംറാൻ ഖാൻ പൂർണ ആരോഗ്യവാൻ, മരണവാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ

ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല…

2 hours ago

കാട്ടാന ആക്രമണം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, മൂലേപ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കി വനിതാ നേതാവ്

തിരുവനന്തപുരം: ലൈംഗിക പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ വിഷയത്തില്‍ നടപടി…

4 hours ago