LATEST NEWS

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ഡല്‍ഹി: പൈലറ്റുമാര്‍ക്ക് പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപകടകരമായ റണ്‍വേയുള്ള കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താളങ്ങളില്‍ വിമാനം ഇറക്കുന്നതിന് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്റുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളിലെന്ന് കാണിച്ചാണ് ഡിജിസിഎയുടെ നടപടി.

ക്യാപ്റ്റന്മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാരായ 1700 പൈലറ്റുമാര്‍ക്കുമാണ് പരിശീലനം നല്‍കേണ്ടത്. കാലാവസ്ഥ, ഭൂപ്രകൃതി, സമീപിക്കേണ്ട രീതി എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരം കോഴിക്കോട്, ലേ, കാഠ്മണ്ഡു എന്നീ വിമാനത്താവളങ്ങളെ കാറ്റഗറി സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ടേബിള്‍ ടോപ് റണ്‍വേയുമാണുള്ളത്. അതുകൊണ്ട് ഇത്തരം പ്രദേശങ്ങളില്‍ പ്രത്യേക സിമുലേറ്റര്‍ ട്രെയിനിങ്ങാണ് നല്‍കുക.

ചെന്നൈ, ഡല്‍ഹി, ബെംഗളൂരു, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഹൈദരാബാദ് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ 20ഓളം സിമുലേറ്ററുകള്‍ ഉള്ളതായി ഡിജിസിഎ ഉത്തരവില്‍ പറയുന്നു. പരിശീലന കമ്പനികളായ സിഎസ്ടിപിഎല്‍, എഫ്‌സിടിസി, എസിഎടി, എയര്‍ ബസ് തുടങ്ങിയ ട്രെയിനിങ് സംഘടനകളുടേതായിട്ടുള്ള സിമുലേറ്റര്‍ ഉപകരണങ്ങള്‍ കോഴിക്കോട്, ലേ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതല്ല.

SUMMARY: DGCA fines IndiGo Rs 40 lakh for pilot training lapses

NEWS BUREAU

Recent Posts

കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.…

16 minutes ago

തലയില്‍ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്ത് ധ്രുവ് ആണ് മരിച്ചത്.…

1 hour ago

പൊതുമേഖല ബാങ്ക് ലയനത്തിന് കേന്ദ്രസര്‍ക്കാര്‍; ബാങ്കുകള്‍ 12 ല്‍ നിന്ന് മൂന്നായി ചുരുങ്ങും

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക്…

2 hours ago

ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം…

4 hours ago

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം…

5 hours ago

കോതമംഗലത്തെ 23 വയസുകാരിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പോലീസ് കുറ്റപത്രം

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം തള്ളി പോലീസ്. യുവതിയുടെ കാമുകനായിരുന്ന റമീസ് ബന്ധത്തില്‍…

6 hours ago