KARNATAKA

ധര്‍മസ്ഥല; അപകീർത്തികരമായ വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

ബെംഗളൂരു: ധർമസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിനെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ഡി. ഹർഷേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ബെംഗളൂരുവിലെ 17-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം. അനിതയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപകീർത്തികരമായി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യാനും കോടതി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചു.

ധർമസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 18-ന് ഡി. ഹർഷേന്ദ്ര കുമാർ സിവിൽ കോടതിയിൽ നല്‍കിയ ഹർജിയെ തുടർന്ന് വാർത്തകൾ നൽകുന്നതിനു വിലക്കേർപ്പെടുത്തി കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. യുട്യൂബ് ചാനലുകളുൾപ്പെടെ 338 മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രസിദ്ധീകരിച്ച വാർത്തകളുടെ 8,842 വെബ് ലിങ്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടു.
ഇതിനെ ചോദ്യംചെയ്ത് ഒരു യുട്യൂബ് ചാനലുടമ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഓഗസ്റ്റ് ഒന്നിന് സിവിൽ കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് ഡി. ഹർഷേന്ദ്രകുമാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാക്കാൻ സുപ്രീംകോടതി സിവിൽകോടതിയോട് നിർദേശിച്ചു. തുടർന്നാണ് വാർത്തകൾക്ക് വിലക്കേർപ്പെടുത്തി വീണ്ടും ബെംഗളൂരു കോടതി ഉത്തരവിട്ടത്.
SUMMARY: Dharmasthala; Ban on publishing defamatory news
NEWS DESK

Recent Posts

അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…

2 hours ago

മൗണ്ട് ഷെപ്പേർഡ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷം

ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…

2 hours ago

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന്…

3 hours ago

പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എൻഐഎ കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻഐഎ കോടതി റദ്ദാക്കി.…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കടമ്പൂർ പാലായിൽ വീട്ടില്‍ നാരായണൻ കുട്ടി (73) ബെംഗളൂരുവില്‍ അന്തരിച്ചു. മാരഗൊണ്ടനഹള്ളി മഞ്ജുനാഥേശ്വര ലേഔട്ട് ഗംഗോത്രി എൻക്ലേവ്…

3 hours ago

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ടി.സി.എസ് ജീവനക്കാരനും ബന്നാർഘട്ട രംഗനാഥ…

4 hours ago