ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറൊടി, ഗിരീഷ് മട്ടെണ്ണവർ, ടി. ജയന്ത്, വിട്ടള ഗൗഡ എന്നിവരും യൂട്യൂബർ സമീർ എംഡിയും തന്നെയും ഭാര്യയെയും ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ചിന്നയ്യയുടെ പരാതിയിൽ പറയുന്നത്. ഉചിതമായ നിയമനടപടി സ്വീകരിക്കാനും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ തടയാൻ സംരക്ഷണം നൽകാനും പരാതിയിൽ ആവശ്യപ്പെട്ടു. ബെൽത്തങ്ങാടി പോലീസ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പോലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു.
ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട 17കാരിക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിൽ പ്രചാരണം നടത്തിയവർക്കെതിരേയാണു ചിന്നയ്യയുടെ പരാതി. വ്യാജ പരാതി നൽകാൻ ഇവർ ചിന്നയ്യയ്ക്ക് മേൽ സമ്മർദം ചെലുത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി കുഴിച്ചുമൂടി എന്ന് വ്യാജ വെളിപ്പെടുത്തലുമായി കഴിഞ്ഞ ജൂണിലാണ് മുന്‍ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യ രംഗത്തുവന്നത്. മജിസ്ട്രേട്ടിന് മുന്നിലാണ് ചിന്നയ്യ വ്യാജ മൊഴി നല്‍കിയത്. എന്നാല്‍ കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതോടെ വെളിപ്പെടുത്തല്‍ നടത്തിയ ചിന്നയ്യ മറുകണ്ടംചാടി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്നു മൊഴി ലഭിച്ചതോടെ ധർമസ്ഥലക്കെതിരായ ഗൂഢാലോചന കേസിൽ പ്രതിയാക്കി ആഗസ്റ്റ് 23ന് എസ്.ഐ.ടി അറസ്റ്റ് ചെയ്തു. തുടര്‍ന്നുശിവമൊഗ്ഗ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞ ചിന്നയ്യ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
SUMMARY: Dharmasthala case: Chinnayya complains of threat to life
തൃശൂർ: വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ രാം നാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ…
കൊച്ചി: പി വി അൻവറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം…
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ്…
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി…
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…