ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി തമിഴ് നാട്ടിലെ കോൺഗ്രസ് എംപി. മുൻമന്ത്രിയും ബിജെപി നേതാവുമായ ജനാർദന റെഡ്ഡിയുടെപേരിൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് എംപി ശശികാന്ത് സെന്തിലാണ് കേസ് ഫയല്‍ ചെയ്തത്.
ബെംഗളൂരുവിലെ ജനപ്രതിനിധികളുടെപേരിലുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ക്രിമിനൽ മാനനഷ്ടക്കേസിന് ഹർജി സമർപ്പിച്ചത്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നൂറോളം സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചുമൂടിയിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ ശശികാന്ത് സെന്തിലാണ് എന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. ഹർജി സ്വീകരിച്ച കോടതി ഈ മാസം 12-ന് വാദം കേൾക്കും.
കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന തമിഴ്‌നാട് സ്വദേശിയായ ശശികാന്ത് സെന്തിൽ ജോലിയുപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. നിലവിൽ തിരുവള്ളൂരിൽനിന്നുള്ള ലോക്‌സഭാംഗമാണ്. മുൻപ് ധർമസ്ഥല ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളി തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളെക്കൊണ്ട് ഇത് ചെയ്യിച്ചത് ശശികാന്ത് സെന്തിലാണെന്നുമായിരുന്നു റെഡ്ഡി ആരോപിച്ചത്.
SUMMARY: Dharmasthala; Congress MP files defamation case against BJP leader
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…
മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…
തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്കൂളില്‍ പഠിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി…
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…