KARNATAKA

ധർമസ്ഥല; ക്ഷേത്ര ട്രസ്‌റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്

ബെംഗളുരു: ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിനെതിരെ അപകീർത്തികരമായ രീതിയിൽ വാർത്ത നൽകുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. ധർമസ്ഥല ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽനിന്നും ഉത്തരവ് സമ്പാദിച്ചത്. ധർമസ്ഥല വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 8842 വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്കും യുട്യൂബ് ചാനലുകൾക്കും ജഡ്‌ജി വിജയ് കുമാർ റായ് നിർദേശം നൽകി.

അതേസമയം ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്‌റ്റ് സ്വാഗതം ചെയ്തു. ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്ന് ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു.
SUMMARY: Dharmasthala. Court orders not to publish news that defames the temple trust

NEWS DESK

Recent Posts

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. 2025 ജൂലൈ 23ന്…

11 minutes ago

ഒടുവില്‍ മടക്കം; യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് തിരിച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ…

53 minutes ago

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍.…

2 hours ago

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്.…

3 hours ago

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന…

3 hours ago

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നത്തെ…

4 hours ago