LATEST NEWS

ധര്‍മ്മസ്ഥല; ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ചോദ്യം ചെയ്യും

ബെംഗളൂരു: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും.  അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകനും കേസുമായി ബന്ധപ്പെട്ട് കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാന്‍ എസ്‌ഐടി (പ്രത്യേക അന്വേഷണ സംഘം) നോട്ടീസ് നല്‍കി. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി.

ധര്‍മസ്ഥലയില്‍ മുന്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. എന്നാല്‍ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മനാഫ് ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു. ധര്‍മസ്ഥലയിലെ സംഭവം മലയാളികളെ അറിയക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് മനാഫ് പറഞ്ഞു.
SUMMARY: Dharmasthala; Lorry owner and YouTuber Manaf to be questioned

NEWS DESK

Recent Posts

വന്ദേഭാരത് സ്ലീപ്പർ ഉടൻ; ഈ നാല് റൂട്ടുകളില്‍ സാധ്യത

കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…

16 minutes ago

പെൺവാണിഭക്കേസ്: നടി അനുഷ്ക മോഹൻദാസ് അറസ്റ്റിൽ

മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…

45 minutes ago

നേപ്പാളിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും യൂട്യൂബിനും നിരോധനം

കാഠ്മണ്ഡു: ഫേയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…

2 hours ago

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം; 17കാരിക്കും സഹോദരന്റെ മകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

കാസറഗോഡ്: കാസർ​ഗോഡ് ജില്ലയിലെ പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം.17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ്…

2 hours ago

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു തുടരും; നിർമല സീതാരാമൻ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും…

2 hours ago

മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി…

2 hours ago