വാഷിങ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. ന്യൂജഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങിലാണ് ധ്രുവിയെ 2024-ലെ മിസ് ഇന്ത്യ വേള്‍ഡ് കിരീടം അണിയിച്ചത്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവിപട്ടേൽ.
ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു. മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്നും ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല, തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും ധ്രുവി പട്ടേൽ വ്യക്തമാക്കി.
സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായും നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽ നിന്നുള്ള സ്‌നേഹ നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും പവൻദീപ് കൗർ സെക്കന്‍റ് റണ്ണറപ്പായി.
കൗമാര വിഭാഗത്തിൽ ഗ്വാഡലൂപ്പിൽ നിന്നുള്ള സിയറ സുറെറ്റ് മിസ് ടീൻ ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. നെതർലൻഡ്‌സിൽ നിന്നുള്ള ശ്രേയ സിംഗ്, സുരിനാമിൽ നിന്നുള്ള ശ്രദ്ധ ടെഡ്‌ജോ എന്നിവർ ഒന്നും രണ്ടും റണ്ണറപ്പായി.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ നീലം ആന്റ് ധർമാത്മ ശരൺ എന്ന സംഘടനയാണ് ഈ ബ്യൂട്ടി പാജിയന്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 31 വർഷങ്ങളായി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്.
<BR>
TAGS : MISS INDIA WORLD WIDE
SUMMARY : Dhruvi Patel wins Miss India Worldwide title
കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്‍ടിഒ ആണ് ഇത്തവണ…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന്…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഐഇഎൽടിഎസ്,…
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി…
ലോക ചാപ്റ്റർ 1 : ചന്ദ്ര’ മികച്ച വിജയം സ്വന്തമാക്കി പ്രദർശനം തുടരുന്നതിനിടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ…
കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…