LATEST NEWS

ഡിജിറ്റൽ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ വർഷം സെപ്റ്റംബറിനും ഈ വർഷം മാർച്ചിനുമിടെ തുക തട്ടിയെടുത്തതായി കാണിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 57 വയസ്സുകാരിയായ ഇവര്‍ പരാതി നൽകിയത്.

ഒരുവർഷം മുൻപുവന്ന ഫോൺ കോളിലൂടെയായിരുന്നു തട്ടിപ്പിന് തുടക്കം. ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ ലഭിച്ചെന്ന പേരിലായിരുന്നു ഫോണ്‍ കോള്‍ വന്നത്. പിന്നീട് മാസങ്ങളോളം നീണ്ട നീക്കങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആർബിഐ) നടപടിയാണെന്ന് ബോധ്യപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. മകന്റെ വിവാഹം അടുത്തുവരുന്നതിനാൽ അനാവശ്യമായി കേസുകൾ വേണ്ടെന്നുകരുതി താൻ സംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

സ്വത്ത് ആർബിഐക്ക്‌ മുൻപാകെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പണം വിവിധ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ നിർദേശിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പരിശോധിച്ച ശേഷം പണം തിരികെ നൽകുമെന്നും അറിയിച്ചു. 187 ബാങ്ക് ഇടപാടുകളിലൂടെയായിരുന്നു 31.83 കോടി രൂപ കൈമാറിയത്. ബാങ്കിൽ നിക്ഷേപിച്ചിരുന്ന സമ്പാദ്യം മുഴുവൻ പരിശോധനയ്ക്കാണെന്ന് വിശ്വസിച്ചുനൽകുകയായിരുന്നു. തട്ടിപ്പ് സംഘം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ തിരികെ അയച്ചിരുന്നു. എന്നാല്‍ തുക തിരിച്ചു കിട്ടാതായതോടെയാണു തട്ടിപ്പാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരാള്‍ക്ക് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ രാജ്യത്ത് നഷ്‌ടപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ തുകയാണിത്.
SUMMARY: Digital arrest: IT employee in Bengaluru loses Rs 32 crore
NEWS DESK

Recent Posts

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…

26 minutes ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ജനനായകന് അനുമതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…

1 hour ago

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…

2 hours ago

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

3 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

4 hours ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

5 hours ago