ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ ഡിജിറ്റല്‍ തട്ടിപ്പ്; 16 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16 അംഗ സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ളവരെ വഞ്ചിച്ചാണ് സംഘം വന്‍ തുക തട്ടിയെടുക്കുന്നത്. എച്ച്എസ്ആര്‍ ലേഔട്ടില്‍ സൈബിറ്റ്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ബിപിഒ ഒരു വര്‍ഷത്തിലേറെയായി സജീവമായിരുന്നു.

പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറയുന്നതനുസരിച്ച്, യുഎസ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ അമേരിക്കന്‍ നിയമ നിര്‍വഹണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ ആളുകളെ വഞ്ചിക്കുന്നത്.

വിദേശ പൗരന്മാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുകയും മയക്കുമരുന്ന് കടത്തിലോ കള്ളപ്പണം വെളുപ്പിക്കലിലോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും പിന്നീട് വിഷയം ഒത്തുതീര്‍പ്പാക്കുന്നതിന്റെ മറവില്‍ പണം കൈമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ് പതിവ്.

പിടിയിലായവര്‍ എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും നാല് പേര്‍ മേഘാലയയില്‍ നിന്നും ബാക്കിയുള്ളവര്‍ ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ്. പ്രതികള്‍ സൈബര്‍ തട്ടിപ്പില്‍ പരിശീലനം നേടിയവരാണെന്നും പോലീസ് പറഞ്ഞു. റെയ്ഡില്‍ തട്ടിപ്പിന് ഉപയോഗിച്ച 41 കമ്പ്യൂട്ടര്‍, 25 മൊബൈല്‍ ഫോണുകള്‍, റൂട്ടറുകള്‍, ഐഡി കാര്‍ഡുകള്‍, ഹാജര്‍ രജിസ്റ്ററുകള്‍, കൈയെഴുത്ത് കോള്‍ സ്‌ക്രിപ്റ്റുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
SUMMARY: Digital fraud under the guise of fake BPO in Bengaluru; 16 people arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

Related Articles

Popular Categories