തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. പുതിയ സംവിധാനത്തിലൂടെ ഓരോ സ്റ്റോപ്പിലും ബസ് എപ്പോൾ വരുമെന്നും അറിയാൻ സാധിക്കും.
ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞയുടൻ അവിടെ വച്ച് ലൈസൻസ് നൽകുന്ന സംവിധാനവും ഗതാഗത വകുപ്പ് ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് പ്രത്യേക ഇൻഷൂറൻസും മന്ത്രി പ്രഖ്യാപിച്ചു. എസ്ബിയുമായി ചേർന്നുകൊണ്ടാണ് പദ്ധതി. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
<br>
TAGS : KSRTC | ONLINE PAYAMENT
SUMMARY : Digital payment in Kerala RTC buses from 22nd
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…