LATEST NEWS

ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സർവിസ്; ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ തമ്മില്‍ നടന്ന തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സുപ്രധാന തീരുമാനം.

എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ സംഘർ‌ഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി റൗണ്ട് സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ഇറക്കുമതികളിൽ കൂടുതൽ സൂക്ഷ്മ പരിശോധന നടത്തിയതും, പകർച്ചവ്യാധിയുടെ സമയത്ത് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളെ ബാധിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേയ്ക്ക് മടങ്ങുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള കേന്ദ്ര നീക്കം.
SUMMARY: Direct flight service from India to China; to start by the end of October

NEWS DESK

Recent Posts

കേരളസമാജം ദൂരവാണി നഗർ സമാഹരിച്ച നോർക്ക ഐ ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി നോർക്ക…

18 minutes ago

മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 മരണം

ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു.…

33 minutes ago

പറയാനുള്ളത് കോടതിയില്‍ പറയും: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച്‌ ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരണവുമായി രംഗത്ത്. താൻ നിരപരാധിയാണെന്നും, മാധ്യമങ്ങളില്‍ നിന്ന് സ്വകാര്യത ലഭിക്കണമെന്നും…

2 hours ago

ഇന്ത്യൻ ബാങ്കില്‍ ഓഫീസറാകാൻ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 71 ഒഴിവുകളിലേക്കാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചീഫ്…

3 hours ago

അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തില്‍ ആദ്യം; ഒരേ ദിവസം മൂന്നു പെണ്‍ കുഞ്ഞതിഥികള്‍

തിരുവനന്തപുരം: കേരളത്തിലെ അമ്മത്തൊട്ടിലിൻ്റെ ചരിത്രത്തില്‍ ആദ്യമായി ഒരേ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചു. തിരുവനന്തപുരത്ത് രണ്ട് കുട്ടികളെയും ആലപ്പുഴയില്‍ ഒരു…

4 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ് നാഥ് സിങ്; സർ ക്രീക്ക് മേഖലയിലെ ഏത് തരത്തിലുള്ള പ്രകോപനത്തിലും ശക്തമായി തിരിച്ചടിക്കും

ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർ ക്രീക്ക് മേഖലയിലെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കറാച്ചിയിലേക്കുള്ള ഒരു വഴി…

4 hours ago