കൊച്ചി: പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകന്‍ നാദിർഷ രംഗത്ത്. കുളിപ്പിക്കാൻ നല്‍കിയ പൂച്ചയെ കൊന്നു എന്നാണ് നാദിർഷയുടെ പരാതി. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത് എന്നും നാദിർഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ അനുഭവം പങ്കുവെച്ചത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട്.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട്. ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലില്‍ പോയത്. സെഡേഷൻ നല്‍കി അതിനിടയില്‍ പൂച്ച ചത്തു എന്ന് അറിയിച്ചു ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു.
നാദിര്‍ഷയുടെ ഫേസ്ബുക്ക് കുറിപ്പ്
ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല.
ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz ഞാൻ കേസ് കൊടുത്തിട്ടുണ്ട്.
SUMMARY : Director Nadirshah slams pet hospital for killing cat he gave to bathe
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…