കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. ‘ഒരുജാതി പിള്ളേരിഷ്ടാ’ എന്ന സിനിമയുടെ സംവിധായൻ ആണ് പ്രശാന്ത് ഈഴവൻ. 25000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മുന്നോക്ക സംവരണത്തെ (ഇ ഡബ്ലിയു എസ്) കേരളത്തിൻ്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ പി കെ റോസി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിക്കുകയാണ് പ്രശാന്ത് ഈ സിനിമയിലൂടെ ചെയ്യുന്നത്. ധാരാളം സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പ്രശാന്ത് ഈഴവൻ്റെ സ്വതന്ത്ര സംവിധാനത്തിലെ ആദ്യ സിനിമയാണ് ‘ഒരു ജാതി പിള്ളേരിഷ്ട’. മുന്നോക്ക സംവരണം നടപ്പാക്കിയതിൻ്റെ പശ്ചാത്തലത്തില്‍ ദളിത് – ബഹുജൻ വിദ്യാർത്ഥികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.
കൊടുങ്ങല്ലൂർ മാടത്തിങ്കള്‍ പുഷ്‌പാകരൻ – ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവൻ, എ.ഐ.എസ്.എഫ് മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റായും, കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തികൂടിയാണ്.
SUMMARY: Director Prashanth Ezhavan wins PK Rossi Film Award
ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…
നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ…
ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം. മാർച്ച് 1…
മേഘാലയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. ഡൈനാമിറ്റ്…