ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക ഹൈക്കോടതിയാണ് കേസ് റദ്ദാക്കിയത്. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്ന യുവാവിന്റെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. യുവാവ് പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്ന് കാണിച്ചാണ് രഞ്ജിത്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ നേരത്തെ രഞ്ജിത്തിനെതിരെയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു.
യുവാവിന്റെ പരാതിയില്‍ പറയുന്ന സമയത്ത് താജ് ഹോട്ടല്‍ പ്രവർത്തനം തുടങ്ങിയിരുന്നില്ല എന്നുള്ളതാണ് കേസില്‍ രഞ്ജിത്തിന് ഗുണകരമായി മാറിയത്. യുവാവ് ആരോപിക്കുന്ന സംഭവം നടന്ന് 12 വർഷങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയത് എന്നുള്ളതും രഞ്ജിത്ത് ഹർജിയില്‍ ചൂണ്ടിക്കാട്ടി. യുവാവ് പരാതി നല്‍കാൻ വൈകിയത് സംശയാസ്പദമാണെന്നും രഞ്ജിത്ത് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
SUMMARY: Relief for director Ranjith; Karnataka High Court quashes sexual assault case
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…