ബെംഗളൂരു: സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ സംവിധായകൻ യോഗ്‌രാജ് ഭട്ടിനേതിരെ കേസെടുത്തു. ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ മനഡ കടലുവിന്റെ ചിത്രീകരണത്തിനിടെ ചിത്രീകരണത്തിനിടെയാണ് ലൈറ്റ് ബോയ് കൂടിയായ തുമകുരുവിലെ കൊരട്ടഗെരെ സ്വദേശി ശിവരാജ് (30) മരിച്ചത്.
നോർത്ത് ബെംഗളൂരു വിആർഎൽ അരീനയ്ക്ക് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. സിനിമയുടെ സെറ്റ് പരിശോധിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ശിവരാജ് താഴേക്ക് വീഴുകയായിരുന്നു. ഭട്ടിനെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ചിത്രത്തിൻ്റെ മാനേജർ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | DEATH
SUMMARY: FIR against director Yogaraj Bhat following death of light boy during film shoot
പാലക്കാട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കര്‍ നഗറില്‍ ചെറുവശ്ശേരി പള്ളിയാലില്‍…
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…