സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വവുമായി തര്‍ക്കം; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ നേരത്തെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു.

സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ ആനന്ദിനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകള്‍ക്ക് അയച്ച വാട്‌സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് ആനന്ദിൻറെ കുറിപ്പ്. സ്ഥാനാർഥിയാക്കാത്തതിന് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബിജെപി, ആർഎസ്‌എസ് നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിൻറെ കുറിപ്പില്‍ പറയുന്നു.

തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. തന്റെ ഭൗതീക ശരീരം ആർഎസ്‌എസ്-ബിജെപി പ്രവർത്തകരെ കാണിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു.

SUMMARY: Dispute with leadership over candidate selection; RSS worker commits suicide

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തര കന്നഡയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു, സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് പാറ ഉരുണ്ടുവീണു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ...

ആന്ധ്രയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ 5 പേർ മുങ്ങി മരിച്ചു

അമരാവതി: ആന്ധ്രാ പ്രദേശിലെ പൊലവരം ജില്ലയിൽ ഗോദാവരി നദിയിൽ മീൻപിടിത്തത്തിനിടെ മൂന്ന്...

തുമകൂരിന് സമീപം ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം; 20 ജില്ലകൾക്ക് വലിയ നേട്ടമെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര

ബെംഗളൂരു: ബെംഗളൂരുവിന്റെ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം തുമകൂരിന് സമീപം സ്ഥാപിക്കുകയാണെങ്കിൽ സംസ്ഥാനത്തെ...

ശ്രീനാരായണ സമിതി ശ്രീഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ വാർഷികം 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ കൊമ്മസാന്ദ്ര, സർജ്ജാപുര ശ്രീഅയ്യപ്പ- ശ്രീഗുരുദേവ ക്ഷേത്ര സമുച്ഛയത്തിന്റെ...

ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക...

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

Related Articles

Popular Categories