ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിലാണ് കോടതിയുടെ നിരീക്ഷണം.
അശ്ലീല ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മറ്റുളളവരുമായി പങ്കുവെച്ച ശരത്ത് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഇത്തരം കാര്യങ്ങളിൽ പുരുഷന് ഒന്നും നഷ്‌ടപ്പെടാനില്ല. എന്നാൽ ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമായ പ്രശ്നമാണ്. ഇത്തരം സംഭവങ്ങൾ സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.
രാഷ്‌ട്രീയ വിദ്വേഷം മൂലമാണ് ഈ കേസിൽ ഹർജിക്കാരനെ പ്രതി ചേർത്തിരിക്കുന്നതെന്നും കുറ്റാരോപിതനെതിരെ തെളിവില്ലെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. എന്താണ് രാഷ്‌ട്രീയ വിദ്വേഷമെന്ന് ചോദിച്ച കോടതി ഇത്തരമൊരു കാര്യം ഏതൊരു വ്യക്തിയും ചെയ്യുന്നത് തെറ്റാണെന്നും ആരും സ്‌ത്രീയെ മോശമായി ചിത്രീകരിക്കരുതെന്നും വ്യക്തമാക്കി.
TAGS: KARNATAKA| COURT| PRAJWAL REVANNA
SUMMARY: distributing sex videos a crike against women says court
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു…
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…