തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…