മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരുവെന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതിയുടെ യോഗത്തിനു ശേഷം ഡപ്യൂട്ടി കമ്മിഷണർ എച്ച്.വി. ദർശനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മംഗളൂരു എന്ന പേര് ജില്ലയ്ക്കും നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയരുകയായിരുന്നു. ബ്രിട്ടീഷുകാരാണ് ദക്ഷിണ കന്നഡയെന്ന പേരു നൽകിയതെന്നും പ്രദേശത്തിന്റെ സംസ്കാരത്തിനു ചേരുന്നതു മംഗളൂരു എന്ന പേരാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തേ രാമനഗര ജില്ലയുടെ പേര് സംസ്ഥാന സർക്കാർ ബെംഗളൂരു സൗത്തെന്നു മാറ്റിയിരുന്നു. ബെംഗളൂരു റൂറൽ ജില്ലയ്ക്ക് ബെംഗളൂരു നോർത്ത് എന്നും ബാഗേപ്പള്ളി നഗരത്തിനു ഭാഗ്യനഗർ എന്നും പേരു നൽകിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രാദേശിക തലത്തിൽ പേരുമാറ്റ ആവശ്യങ്ങൾ ശക്തമാകുകയാണ്.
SUMMARY: District administration to propose renaming Dakshina Kannada as Mangaluru
വഡോദര: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങൾ മഹിസാഗർ…
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…
ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…
ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…
കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…