Categories: KERALATOP NEWS

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം; ജഡ്‌ജിയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണൽ ജില്ലാ ജഡ്‌ജിയായ എം. ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. നടപടി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ്. ജഡ്ജിയുടെ മോശം പെരുമാറ്റം സംസ്ഥാനത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ സാരമായി ബാധിച്ചതായും കമ്മിറ്റി വിലയിരുത്തി.

കോഴിക്കോട് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. അതേസമയം കോടതി വളപ്പിനുള്ളിൽ നടന്ന സംഭവത്തെ വളരെ ഗൗരവത്തോടുകൂടിയാണ് സമീപിക്കുന്നതെന്ന് കമ്മിറ്റി അറിയിച്ചു. ഇതിനിടെ ജില്ലാ ജഡ്‌ജി ജീവനക്കാരിയെയും ജില്ലാ അഡിഷണൽ ജഡ്‌ജി ശുഹൈബിനേയും ചേമ്പറിലേക്ക് വിളിച്ചുവരുത്തി പരാതി ഇല്ലെന്ന് ജീവനക്കാരിയെക്കൊണ്ട് പറയിപ്പിച്ചിരുന്നു.

തുടർന്ന് അഡിഷണൽ ജില്ലാ ജഡ്‌ജി എം. ശുഹൈബിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ കോടതിയിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ജില്ലാ അഡിഷണൽ ജഡ്‌ജി ശുഹൈബ് ജീവനക്കാരിയോട് വാക്കാൽ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

TAGS: KERALA | SUSPENSION
SUMMARY: Judge suspended over abusing women in court

Savre Digital

Recent Posts

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

26 minutes ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

59 minutes ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

2 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

2 hours ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

3 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

3 hours ago