ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത ബുധനാഴ്ച ശിവകുമാറിന് സമൻസ് അയച്ചിരുന്നു.
ഏകദേശം മൂന്ന് മണിക്കൂറോളം ഉദ്യോഗസ്ഥർ അദ്ദേഹം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു.
2017 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്നാണ് ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹിയിലും ബംഗളുരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. 2013 – 2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. കേസിൽ തനിക്കെതിരായ സിബിഐയുടെ എഫ്ഐആർ ചോദ്യം ചെയ്ത് ശിവകുമാർ സമർപ്പിച്ച ഹർജി ഇക്കഴിഞ്ഞ ജൂലൈ 15ന് സുപ്രീം കോടതി തള്ളിയിരുന്നു.
സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയും വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Karnataka Deputy CM Shivakumar appears before Lokayukta police in DA case probe
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്‌ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…