LATEST NEWS

തര്‍ക്കങ്ങള്‍ക്കിടെ ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയുടെ വീട്ടില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ശമിപ്പിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. സംസ്ഥാന നേതൃമാറ്റത്തെച്ചൊല്ലി ഇരു ക്യാമ്പുകളും പരസ്യമായി പോരടിക്കുമ്പോഴാണ്, ഹൈക്കമാൻഡിൻ്റെ നിർദ്ദേശപ്രകാരം ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ വസതിയില്‍ പ്രഭാതഭക്ഷണത്തിനായി എത്തിയത്.

തർക്കങ്ങള്‍ അവസാനിപ്പിക്കാൻ ഇരു നേതാക്കളെയും കാണാനും സംസാരിക്കാനും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു. കർണാടകയുടെ പരമ്പരാഗത പ്രാതല്‍ വിഭവങ്ങളായ ഉപ്പുമാവ്, ഇഡ്ഡലി, കേസരി ബാത്ത് എന്നിവ പങ്കിടുന്ന രണ്ട് നേതാക്കളുടെ ചിത്രം പുറത്തുവന്നതോടെ, കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം അവസാനിച്ചോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.

ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് 2026 മാർച്ചിലോ ഏപ്രിലിലോ സിദ്ധരാമയ്യയില്‍ നിന്ന് ശിവകുമാറിലേക്ക് എത്രയും പെട്ടെന്ന് അധികാര കൈമാറ്റം നടക്കും എന്നതിന്റെ സൂചനയായാണ്. പ്രഭാതഭക്ഷണത്തിന് പിന്നാലെതന്നെ ഇരുനേതാക്കളും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു.

SUMMARY: DK Shivakumar arrives at Siddaramaiah’s house amid disputes

NEWS BUREAU

Recent Posts

അജിത് പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തില്‍ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോള്‍…

17 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്‌ കോരംചിറ പുത്തൻപുരയിൽ ഷാന്റി സജി (49) ബെംഗളൂവിൽ അന്തരിച്ചു. ആർ ടി നഗർ സുൽത്താൻ പാളയത്തായിരുന്നു താമസം.…

1 hour ago

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ…

1 hour ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ…

2 hours ago

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…

3 hours ago

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…

4 hours ago