ബെംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ശനിയാഴ്ച ഹാവേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു സംഭവം. അലാവുദ്ദീൻ മണിയാർ എന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറിനാണ് ഡി.കെ. ശിവകുമാറിന്റെ മർദനമേറ്റത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ധാർവാഡിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി വിനോദ അസൂട്ടിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശിവകുമാർ. തിരക്കിനിടയിൽ അലാവുദ്ദീൻ മണിയാർ ശിവകുമാറിന്റെ തോളിൽ കൈവെച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ഡി.കെ. ശിവകുമാർ അദ്ദേഹത്തെ തല്ലുകയായിരുന്നു. തുടർന്ന് പോലീസ് അലാവുദ്ദീൻ മണിയാരെ തള്ളി മാറ്റുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതതോടെ വ്യാപകമായ വിമർശനങ്ങളാണ് ശിവകുമാറിനെതിരെ ഉയരുന്നത്. രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…