കർണാടക കോൺഗ്രസ് എംഎൽഎ എച്ച്എ ഇക്ബാൽ ഹുസൈൻ (ഇടത്), ഡി.കെ ശിവകുമാർ.
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി കെ ശിവകുമാറാണ് ജനുവരി ആറിന് കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക എന്ന് ഇഖ്ബാല്‍ ഹുസൈൻ പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു ശിവകുമാറിന് അവസരം നൽകണമെന്നും ബെംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യം 99 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ജനുവരി ആറ് എന്ന ചോദ്യത്തിന് അത് വെറും ഒരു നമ്പർ മാത്രമാണെന്നായിരുന്നു ഉത്തരം. പക്ഷേ, എല്ലാവരും അങ്ങനെ പറയുന്നുണ്ടെന്ന് ഇക്ബാൽ ഹുസൈൻ അവകാശപ്പെട്ടു. ‘ജനുവരി ആറിന് അല്ലെങ്കിൽ ഒൻപതിന്’ അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ ശീതകാല സമ്മേളനത്തിനു ശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് ഇക്ബാൽ ഹുസൈൻ വെള്ളിയാഴ്ചയും പറഞ്ഞിരുന്നു.
ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കുന്നതിന് അനുകൂലമായി കഴിഞ്ഞ ജൂലായിൽ ഇക്ബാൽ ഹുസൈൻ നടത്തിയ പ്രസ്താവന പാർട്ടിക്ക് തലവേദനയുണ്ടാക്കിയിരുന്നു. കെപിസിസി അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ മറ്റാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
SUMMARY: DK Shivakumar will become the Chief Minister on January 6: Congress MLA Iqbal Hussain claims
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…