തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് നിർദേശിച്ച് മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കുലർ നൽകി. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികൾക്കും ഫാർമിസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകിയത്. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കേരളത്തിൽ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് കേരളവും ജാഗ്രത കടുപ്പിച്ചത്.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകൾ നിർദേശിക്കരുതെന്നും ഒന്നിലധികം മരുന്ന് ചേരുവുകൾ ചേർന്നിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതിനാൽ അത്തരം പ്രിസ്‌ക്രിപ്ഷനുകൾ വന്നാൽ ഈ മരുന്നുകൾ നൽകേണ്ടതില്ല- സർക്കുലർ നിർദേശിക്കുന്നു.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം ഫോർമുലേഷനുകൾ സാധാരണഗതിയിൽ നിർദേശിക്കാറില്ല. എന്നാൽ അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ ഡോക്ടർ നിർദേശിച്ചിട്ടുള്ള അളവിലും കാലയളവിലും കൃത്യതയോടെ ശ്രദ്ധാപൂർവം ഉപയോഗിക്കാൻ നിർദേശം നൽകണമെന്നും സർക്കുലറിൽ പറയുന്നു.
ജിഎംപി (ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ്) സർട്ടിഫൈഡ് നിർമാതാക്കളുടെ ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്തുന്നുള്ളൂ എന്ന് ഉറപ്പാക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ മരുന്നുവ്യാപാരികളും ഫാർമസിസ്റ്റുകളും ഈ നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
SUMMARY: ‘Do not sell cough syrup without a prescription’; Drugs Controller’s circular
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…