തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ ഇവ എന്ന യുവതിയാണ് പിടിയിലായത്. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവേ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
രാവിലെ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തിയ യുവതി താൻ ന്യൂറോ സർജറി വിഭാഗത്തിലെ സീനിയർ റസിഡന്റ് ആണെന്നാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരു ഡോക്ടർ ജോലി ചെയ്യുന്നില്ലെന്ന് വ്യക്തമായി.
സംശയം തോന്നിയ ഉടൻ ആശുപത്രി അധികൃതർ നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയുടെ നീക്കങ്ങൾ വ്യക്തമായത്. ലിഫ്റ്റിൽ അഞ്ചാം നിലയിലെത്തിയ ശേഷം പടവുകളിലൂടെ താഴെയിറങ്ങിയ യുവതി, കാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടു.
പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരി ധരിച്ചെത്തിയ യുവതി, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വനിതാ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടയുകയും മെഡിക്കൽ കോളജ് പോലിസിന് കൈമാറുകയുമായിരുന്നു.
‘ഇവ’ എന്ന പേരിലാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. പെരുന്ന സ്വദേശിയായ ഇവർ നിലവിൽ പേരൂർക്കടയിലാണ് താമസിക്കുന്നതെന്ന് പോലിസിനോട് പറഞ്ഞു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Doctor arrives in Chamanh; Woman arrested at Thiruvananthapuram Medical College Hospital
ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…
തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…
കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…
മൈസൂർ: നീലഗിരിയിലെ മുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാള്‍ഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാള്‍ഡോ 15…