തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ.
വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ സോണിയയുടെ മാതാപിതാക്കൾ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതിൽ തുറന്ന് അകത്തു കയറിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
<BR>
TAGS : DEATH
SUMMARY : Doctor found hanging
കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു. പ്രതിമാസം 500 രൂപയായിരുന്ന…
തൃശൂർ: പാലക്കാട് വാളയാറിൽ വംശീയ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.…
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.…
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…