മുംബൈ: 1978ൽ അമിതാഭ് ബച്ചന്‍ അഭിനയിച്ച കൾട്ട് ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകൻ ചന്ദ്ര ബരോട്ട്(86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴു വർഷമായി അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദീപ ബാരോട്ട് പറഞ്ഞു.
ചന്ദ്ര ബരോട്ടിന്റെ ആദ്യം ചിത്രം കൂടിയായിരുന്നു ഡോൺ. അമിതാഭ് ബച്ചന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ഇത്. ദക്ഷിണാഫ്രിക്കയിലെ ടാന്‍സാനിയയിലാണ് ചന്ദ്ര ബാരോട്ടിന്റെ ജനനം. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമാ ലോകത്തേക്ക് കാലെടുത്ത് വെയ്ക്കുകയുമായിരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്യാർ ബാരാ ദിൽ, ആശ്രിതാ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മനോജ് കുമാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായും ചന്ദ്ര ബരോട്ട് പ്രവർത്തിച്ചിട്ടുണ്ട്.
SUMMARY: ‘Don’ director Chandra Barot passes away
കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള…
ബെംഗളൂരു: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍…