LATEST NEWS

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും തന്റെ സാമൂഹിക മാധ്യമ ഫ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയിച്ചു. 25 ശതമാനം തീരുവ ചുമത്തുന്നതിന് പുറമെ, അമേരിക്കയുടെ പ്രിയ സുഹൃത്തായ ഇന്ത്യ റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വർഷങ്ങളായി അവരുടെ താരിഫ് വളരെ ഉയർന്നതാണ്. ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യക്ക് ഉള്ളത്’.- ട്രംപ് കുറിച്ചു.

‘ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. ഉക്രെയ്നിലെ കൊലപാതകം റഷ്യ നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത് ചൈനയ്‌ക്കൊപ്പം റഷ്യയിൽ നിന്നും ക്രൂ‌ഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇതൊന്നും അത്ര നല്ലതല്ല. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ ഇറക്കുമതിക്ക് 25% താരിഫും പിഴയും നൽകേണ്ടിവരും’-ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ-യു.എസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. വ്യാപാര കരാർ ഇന്ത്യയിലും യുഎസിലുമായി ഇതിനകം അഞ്ച് വട്ടം ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ആഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിൽ എത്തുമ്പോൾ സംയുക്തമായി കരാർ പ്രഖ്യാപിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. ഇതിനെയെല്ലാം വെട്ടിലാക്കിയാണ് സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. പൊടുന്നനേയുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നിൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങളോടുള്ള നീരസമാണെന്നും പറയുന്നു.
SUMMARY: Donald Trump announces 25% tariff on Indian products exported to the US

NEWS DESK

Recent Posts

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

6 minutes ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

59 minutes ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

2 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

2 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

3 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

4 hours ago