Categories: TOP NEWSWORLD

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ‌ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത് . 1985ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.

സത്യപ്രതിജ്ഞയ്ക്കായി ഡൊണാള്‍ഡ് ട്രംപും കുടുംബവും വാഷിങ്ടണിലെത്തി. യുഎസ് പാരമ്പര്യം ലംഘിച്ചുകൊണ്ടാണ് ട്രപിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. സ്ഥാനാരോഹണ ചടങ്ങിൽ ഏകദേശം അഞ്ച് ലക്ഷം അതിഥികൾ പങ്കെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു ഡസനോളം ലോകനേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവരിൽ ഭൂരിഭാഗവും യാഥാസ്ഥിതികരും വലതുപക്ഷ നേതാക്കളുമാണ്. ചില എതിരാളികളെയും ട്രംപ് സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, ശതകോടീശ്വരൻ ഇലോൺ മസ്ക്, ആമസോൺ മേധാവി ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് തുടങ്ങിയവരും പങ്കെടുക്കും. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല.നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.അതിലാണ് മാറ്റംവന്നത്.
<br>
TAGS :DONALD TRUMP
SUMMARY : Donald Trump will be sworn in as the 47th President of the United States today

Savre Digital

Recent Posts

കേരളസമാജം നെലമംഗല വടംവലി മത്സരം; ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കൾ

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…

18 minutes ago

കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റുകൾകൂടി

ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി  അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…

55 minutes ago

ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…

1 hour ago

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…

2 hours ago

കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലയൊഴികെ എല്ലായിടത്തും ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

2 hours ago

കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…

2 hours ago