ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ഇരട്ട അക്കം കടക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. സംസ്ഥാനത്തെ ആകെ 28 സീറ്റിൽ 15-20 സീറ്റുകൾ പാർട്ടി നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശിവകുമാറും ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎക്കാണ് കർണാടകയിൽ മുൻതൂക്കം പ്രവചിച്ചത്.
എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ശിവകുമാർ വ്യക്തമാക്കി. കർണാടകയിൽ രണ്ടോ മൂന്നോ നാലോ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് നിരവധി മാധ്യമങ്ങൾ പ്രവചിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ തീരുമാനം എന്നും പ്രവചനാതീതമാണ്.
എക്‌സിറ്റ് പോളുകളിലും അവയുടെ വിലയിരുത്തലുകളിലും ഒരിക്കലും കണക്കിലെടുക്കുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തരം എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നിരുന്നു. എന്നാൽ വിപരീതമായിരുന്നു ഫലം. ബിജെപി തോൽക്കുകയും കോൺഗ്രസ് ഭരണത്തിൽ തിരിച്ചുവരികയുമാണ് ചെയ്തത്. ഇക്കാരണത്താൽ തന്നെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷമുള്ള ഫലമാണ് കാത്തിരിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: KARNATAKA, KARNATAKA POLITICS, ELECTION
KEYWORDS: Don’t believe in exit polls says dk shivakumar
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…