കൊച്ചി: ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നു ഹൈക്കോടതി. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡിനിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നല്‍കിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.
ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറല്‍ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വസ്ത്രം നോക്കി സ്ത്രീയെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിത സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ, ജസ്റ്റിസ് എംബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയില്‍ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു, ഡേറ്റിങ് ആപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്.
വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബക്കോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനായില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
TAGS : HIGH COURT
SUMMARY : Don’t judge women by what they wear; High Court
പാലക്കാട്: ചിറ്റൂരില്‍ 14 വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ട സഹോദരനെ കാണാനില്ല. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതൽ എക്സ‌്പ്രസാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. നിലവിൽ…
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരുക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ…
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം…
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലും പരിപാടികളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിരോധിച്ചു. ഓഫിസ് പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും തദ്ദേശീയ ഉൽപന്നങ്ങൾ…
ബെംഗളൂരു: വിരാട് വിശ്വകർമ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ശേഷാദ്രിപുരം…