ബെംഗളൂരു : അനധികൃത ഇരുമ്പയിര് കടത്തുകേസിൽ കാർവാർ എംഎൽഎ സതീഷ് സെയിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സതീഷ് സെയിൽ നൽകിയ അപേക്ഷയിലാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഇടക്കാല ഉത്തരവ്.
ഉത്തര കന്നഡ ജില്ലയിലെ ബെലെക്കെരെ തുറമുഖത്തിൽനിന്ന് ഇരുമ്പയിര് മോഷ്ടിച്ചു കടത്തിയ കേസിൽ സതീഷ് സെയിലിനെ ആറു കേസുകളിൽ ആറുവർഷംവീതം ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സതീഷ് സെയിൽ നൽകിയ അപ്പീലിൽ നവംബർ 14 ന് കർണാടക ഹൈക്കോടതി താത്കാലികമായി വിധി തടഞ്ഞിരുന്നു. കേസിൽ ഏഴ് പേർക്ക് ജാമ്യവും അനുവദിച്ചിരുന്നു. അപ്പീലിൽ തീർപ്പു കല്പിക്കുംവരെ ജനപ്രാതിനിധ്യ നിയമത്തിലെ 151-ാംവകുപ്പ് പ്രകാരം കാർവാർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യരുതെന്നാണ് കോടതി നിർദേശം.
<BR>
TAGS : KARWAR MLA SATISH SAIL | HIGHCOURT
SUMMARY : Don’t notify Karwar assembly bypoll: Karnataka High Court
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര…
തിരുവനന്തപുരം: കെ എസ് ആര് ടി സിക്ക് പെന്ഷന് വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട…