LATEST NEWS

ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തല്‍; ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.

എത്രയും വേഗം വിശദീകരണം നല്‍കണമെന്ന് ഡിഎംഇ നല്‍കിയ നോട്ടീസില്‍ പറയുന്നു. വിശദീകരണം ലഭിച്ചതിനുശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുക. താൻ ഇത്തരമൊരു നോട്ടീസ് പ്രതീക്ഷിച്ചിരുന്നുവെന്ന നിലപാടിലാണ് ഹാരിസ് ചിറയ്ക്കല്‍. എത്രയും വേഗം മറുപടി നല്‍കുമെന്നും ഡോക്ടർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഉണ്ടെന്നായിരുന്നു ഡോക്ടറുടെ തുറന്നുപറച്ചില്‍.

ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്നും ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു എന്നിങ്ങനെ ആയിരുന്നു ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാമര്‍ശങ്ങള്‍. വിഷയം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്.

ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്നായിരുന്നു ആരോഗ്യവകുപ്പ് ആദ്യഘട്ടത്തില്‍ സ്വീകരിച്ച നിലപാട്. വിഷയത്തില്‍ വിദഗ്ധസമിതി അംഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്‌, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പരിശോധിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശസ്ത്രക്രിയാ വിവരങ്ങളും പരിശോധിച്ച്‌ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

SUMMARY: Dr. Harris issued show cause notice for disclosure of lack of surgical equipment

NEWS BUREAU

Recent Posts

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂ‌ട്ടി, മികച്ച നടി ഷംല ഹംസ

തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…

27 minutes ago

പെന്‍ഷന്‍ വിതരണം; കെ എസ് ആര്‍ ടി സിക്ക് 74.34 കോടി കൂടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…

55 minutes ago

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

2 hours ago

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…

3 hours ago

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

4 hours ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

5 hours ago