ബെംഗളൂരു: കർണാടക പോലീസ് മേധാവിയായി ഡോ. എം. എ. സലീമിനെ നിയമിച്ചു. സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജി – ഐജിപി) ഡോ. അലോക് മോഹൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 1993 ബാച്ച് കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും നിലവിലെ സിഐഡി ഡിജിപിയുമാണ് എം.എ. സലീം.
കഴിഞ്ഞ 30 വർഷമായി അദ്ദേഹം പോലീസ് വകുപ്പിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1995-ൽ കുശാൽനഗർ എഎസ്പിയായി സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിനു, 1998-ൽ ഉഡുപ്പി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് മൈസൂരു സിറ്റി പോലീസ് കമ്മീഷണർ, ബെംഗളൂരു സ്പെഷ്യൽ പോലീസ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. പോലീസ് വകുപ്പിലെ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
TAGS: KARNATAKA | POLICE
SUMMARY: MA Saleem appointed as new police chief of state
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…