LATEST NEWS

ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ വിസി, സിസ തോമസ് കെടിയു വിസി; വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു. നാലുവർഷത്തേക്കോ 65 വയസ് തികയുന്നത് വരെയുമാണ് നിയമനം. സുപ്രിംകോടതി ഇടപെടലിന് ശേഷമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ സമവായമുണ്ടായിരിക്കുന്നത്.

ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാലയുടെ പ്രഥമ വിസിയായിരുന്നു. ഐഐഎസ്-സി ബെംഗളൂരുവില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയ സജി ഗോപിനാഥ് കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫസറാണ്. കേരള അക്കാദമി ഓഫ് സ്കിൽസ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ ഹൈപവർ ഐടി കമ്മിറ്റിയംഗം, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. സിസാ തോമസ് നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വിസിയാണ്. കെടിയുവിന്റെയും താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരെയും നിയമിക്കുന്ന വിവരം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ‌‌

എന്നാൽ, കെടിയു താൽക്കാലിക വിസി ചുമതലയിലുള്ള ഡോ. ശിവപ്രസാദ് നവംബർ 31ന് കുസാറ്റിൽ നിന്ന് രാജിവച്ചിട്ടും സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി തുടരുകയായിരുന്നു. കുസാറ്റിലെ പ്രൊഫസർ എന്ന നിലയിൽ അധിക ചുമതലയായിരുന്നു ഗവർണർ ശിവപ്രസാദിന് നല്കിയത്.
SUMMARY: Dr. Saji Gopinath Digital VC, Sisa Thomas KTU VC

NEWS DESK

Recent Posts

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

34 minutes ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

1 hour ago

കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…

3 hours ago

ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റു

തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്നും പഴയതൊന്നും…

4 hours ago