കന്നഡ സിനിമയിലെ മുതിർന്ന നടിമാരായ ജയമാല, ശ്രുതി, മാളവിക അവിനാഷ് എന്നിവർ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കണ്ട് ഡോ.വിഷ്ണുവർധനും ബി. സരോജാ ദേവിക്കും കർണാടക രത്ന നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതുപ്രകാരമാണ് നടപടി.
2009 ഡിസംബർ 30-നാണ് വിഷ്ണുവർധൻ അന്തരിച്ചത്. 59-ാം വയസ്സിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിലായിരുന്നു നടൻ, 200-ലധികം സിനിമകളിൽ അഭിനയിച്ചു. കന്നഡ സിനിമകൾക്ക് നാല് തവണ ഫിലിംഫെയർ മികച്ച നടനുള്ള അവാർഡ് നേടി.
സരോജാദേവി 87-ാം വയസ്സിൽ ഈവർഷം ജൂലായ് 14-ന് അന്തരിച്ചു. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നേടി.
ജ്ഞാനപീഠ ജേതാവായ എഴുത്തുകാരൻ കുവേമ്പുവിന്റെ (കുപ്പള്ളി വെങ്കടപ്പ പുട്ടപ്പയുടെ തൂലികാനാമം) പേര് ഭാരതരത്‌നയ്ക്ക് ശുപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു. പുരസ്കാര വിതരണത്തിന്റെ സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച നിയമ-പാർലമെന്ററീകാര്യമന്ത്രി എച്ച.കെ. പാട്ടീൽ പറഞ്ഞു.
SUMMARY: Dr. Vishnuvardhan and B. Saroja Devi awarded Karnataka Ratna Award