LATEST NEWS

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി; സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദ്രൗപദി മുര്‍മു

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി. പമ്പാ സ്നാനത്തിന് ശേഷം കെട്ട് നിറച്ച്‌ ഇരുമുടിക്കെട്ടുമായാണ് രാഷ്‌ട്രപതി പതിനെട്ടാംപടി ചവിട്ടിയത്. 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേകം ക്രമീകരിച്ച വാഹനത്തിലായിരുന്നു രാഷ്ട്രപതിയുടെ ശബരിമലയിലേക്കുള്ള യാത്ര.

പോലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ടപതി ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നല്‍കി സ്വീകരിച്ചു. ചൊവ്വാഴ്ച രാജ്യതലസ്ഥാനത്തെത്തിയ രാഷ്‌ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് പോയി.

നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.

SUMMARY: Draupadi Murmu reached the shrine and bowed to Ayyan

NEWS BUREAU

Recent Posts

നീരജ് ചോപ്രയെ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

ന്യൂഡൽഹി: ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ വെച്ച്‌…

32 minutes ago

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി ഭർത്താവ്. മണ്ണഞ്ചേരി സ്വദേശി കെ ഇ ഫാഖിത്തയെ (32) ആണ് കാണാതായത്.…

1 hour ago

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക്…

2 hours ago

താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം: അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് തുടങ്ങി

കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയില്‍ തെളിവെടുപ്പ് . അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ശ്വേതാ…

3 hours ago

അനധികൃത കാലിക്കടത്ത്; കര്‍ണാടകയില്‍ മലയാളിയ്ക്ക് വെടിയേറ്റു

ബെംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കാലിക്കടത്ത് ആരോപിച്ച്‌ മലയാളിയെ വെടിവെച്ചു. പോലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസറഗോഡ് സ്വദേശി…

5 hours ago

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…

5 hours ago