ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) അനുമതി. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് ഡിആർഐക്ക് അനുമതി നൽകിയത്. നടിയുടെ ദുബായിലുള്ള സ്വർണ്ണ ബിസിനസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്നും, ഏറെ ദുരൂഹതകൾ ചുരുളഴിക്കാൻ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയെ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
നടിയുടെ കൂട്ടാളിയും തെലുങ്ക് നടനുമായ തരുൺ, ഹവാല ഇടപാടുകാരൻ സാഹിൽ സക്കറിയ ജെയിൻ എന്നിവരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കള്ളക്കടത്ത് നടത്തിയ സ്വർണ്ണം ഹവാല രന്യ സാഹിൽ ജെയിനിന് വിറ്റതായി ഡിആർഐ കണ്ടെത്തിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ മാർച്ച് മൂന്നിനാണ് റന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റുചെയ്തത്. തുടർന്ന് ബെംഗളൂരുവിലെ രന്യ റാവുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കോടി വരുന്ന സ്വർണവും 2.67 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു.
TAGS: BENGALURU | GOLD SMUGGLING
SUMMARY: DRI gets court nod to question ranya rao
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…