ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലില്‍ കഴിയുന്ന കന്നട നടി രന്യ റാവുവിനും സഹായിയും തെലുങ്ക് സിനിമാ നടനുമായ വിരാട് കൊണ്ടൂരുവിനെതിരെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ). ദുബായില്‍ നിന്ന് സര്‍ണം കടത്താന്‍ ഇരുവരും യുഎസ് പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. വിരാട് കൊണ്ടൂരുവിന്റെ പേരിലുള്ള യു.എസ് പാസ്‌പോര്‍ട്ടാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
പരിശോധനകളില്ലാതെ ദുബായ് കസ്റ്റംസ് വഴി സ്വര്‍ണക്കടത്ത് സുഗമമാക്കുന്നതിനാണ് യുഎസ് പാസ്പോര്‍ട്ട് ഉപയോഗിച്ചിരുന്നത്. ജനീവയിലേക്കു പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യുഎസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജനീവയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും യാത്ര ചെയ്യാന്‍ പ്രത്യേക വിസ ആവശ്യമില്ല. ഇത് മനസിലാക്കിയാണ് ഇരുവരും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ജനീവയിലേക്ക് പോകുന്നതിന് പകരം അവര്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തുകയായിരുന്നു. ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് വിപുലമായ ആസൂത്രണമാണ് രന്യയും വിരാടും നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇന്ത്യക്കും ദുബായ്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത കൃറ്റകൃത സിന്‍ഡിക്കേറ്റിന്റെ ഭാഗമായിരുന്നു രന്യയും വിരാടുമെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.
TAGS: GOLD SMUGGLING
SUMMARY: DRI Team reveals more details on gold smuggling
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…