ബെംഗളൂരു: മംഗളൂരു ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹീമിനെ (32) വെട്ടിക്കൊന്ന സംഭവത്തിൽ 15 പേർക്കെതിരേ കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കലന്ദർ ഷാഫിയുടെ മൊഴിയെത്തുടർന്നാണ് സുമിത്ത് ആചാര്യ, ദീപക് തുടങ്ങി 15 പേർക്കെതിരെ ബണ്ട്വാൾ റൂറൽ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ബണ്ട്വാൾ ഇരക്കൊടിയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് റഹീമിനെ വെട്ടിക്കൊന്നത്. ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരു മേഖലയിൽ നടക്കുന്നത്. ബജ്‌റംഗ്‌ദൾ പ്രവർത്തകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ മലയാളി യുവാവും അടുത്തിടെ മംഗളൂരുവിൽ കൊല്ലപ്പെട്ടിരുന്നു സുരക്ഷാകാര്യങ്ങൾ മുൻനിർത്തി ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : BANTWAL MURDER | MANGALURU
SUMMARY : Driver’s murder in Mangaluru’s Bantwal: Case filed against 15 people
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…